NattuvarthaLatest NewsKeralaIndiaNews

മാസ്… മരണമാസ്! – ‘എന്റെ വോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‘, വ്യത്യസ്തമായ ഒരു പോസ്റ്റർ

വ്യത്യസ്തനായി ഇമ്മാനുവൽ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാർത്ഥികൾക്കായി പ്രമുഖരും കളത്തിലുണ്ട്. പേരുകൊണ്ടും ചിഹ്നങ്ങൾ കൊണ്ടും വ്യത്യസ്തരായ നിരവധി സ്ഥാനാർത്ഥികൾ ഇത്തവണ മത്സരത്തിനുണ്ട്. കളത്തിൽ നിറഞ്ഞുനിൽക്കുന്നതിലുടെ വോട്ട് പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് ഇക്കൂട്ടർ. എന്നാൽ, ഇവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായ ഒരാളുടെ ഫ്ളക്സ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമമായ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് എസ്.സി.എം.വി.യു.പി സ്കൂളിന്റെ പരിസരത്തുള്ള ഇമ്മാനുവൽ കട്ടിക്കാടിന്റെ ഫ്ളക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വ്യത്യസ്തരിൽ വ്യത്യസ്തനായിരിക്കുകയാണ് ഇമ്മാനുവൽ. തെരഞ്ഞെടുപ്പിന് പല തരത്തിലുള്ള പോസ്റ്ററുകളും ബോർഡുകളും കണ്ടിട്ടുണ്ട്. എന്നാൽ, ഇതുപോലൊന്നു ഇതാദ്യമെന്ന് ഏവരും ഒരേസ്വരത്തിൽ പറയുന്നു.

തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് സ്ഥാനാർത്ഥികളും, തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യണമെന്ന് പാർട്ടിക്കാരും ആവശ്യപ്പെടുന്ന സമയത്ത് തന്റെ വോട്ട് ആർക്കാണെന്ന് ഫ്ളക്സ് അടിച്ച് പരസ്യമായി അറിയിക്കുകയാണ് ഇമ്മാനുവൽ.

‘മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് എസ്.സി.എം.വി.യു.പി സ്കൂളിന്റെ പരിസരത്തുള്ള ഇമ്മാനുവൽ കട്ടിക്കാടിന്റെ വോട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‘ എന്നെഴുതിയ ഫ്ളക്സിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം തന്റെ ഫോട്ടോയും ഇമ്മാനുവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പ് എന്നല്ല, ഏത് തെരഞ്ഞെടുപ്പ് വന്നാലും താൻ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇമ്മാനുവൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button