ഹൈദരാബാദ് :ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. നാലിന് ഫലം വരും. 150 വാര്‍ഡുകളിലാണ് മത്സരം.
ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചില ആളുകള്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
ടി.ആർ.എസും എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പിൽ നികൃഷ്ടമായ ഒരു സഖ്യം രൂപവത്കരിച്ചു, ഇത് ഹൈദരാബാദിന്‍റെ വികസനത്തിന് തടസ്സമാണ്. ബിസിനസുകാരനടക്കം എല്ലാ പൗരന്മാരും ഇവിടെ അസ്വസ്ഥരാണെന്നും യോഗി പറഞ്ഞു.സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് പറയാന്‍ എ.ഐ.എം.ഐ.എം എം.എൽ.എയായ അക്തറുല്‍ ഇമാന്‍ തയ്യാറാവത്തതിനെയും യോഗി വിമർശിച്ചു. ‘അവർ ഹിന്ദുസ്ഥാനിൽ താമസിക്കും, എന്നാൽ ഹിന്ദുസ്ഥാന്‍റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ മടിക്കുന്നു’ എന്നും യോഗി പറഞ്ഞു.
Post Your Comments