സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് കേസിലെ പരാതിക്കാരി സരിത എസ് നായർ. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദ്ദമുണ്ടായിരുന്നു. മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും സരിത വ്യക്തമാക്കി.
മനോജ് കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം. തെളിവ് പുറത്തുവിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു.ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ശരിവച്ചിരുന്നു.
Post Your Comments