ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ വരുമാന പദ്ധതിയുടെ (പി എം കിസാൻ) അടുത്ത ഗഡു ഡിസംബറില്‍ ലഭിക്കും.ഏകദേശം അഞ്ച് കോടിയോളം കര്‍ഷകര്‍ അംഗങ്ങളായുള്ള പദ്ധതിയാണിത്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രില്‍- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബര്‍, മൂന്നാംഘട്ടം- ഡിസംബര്‍- മാര്‍ച്ച് എന്നിങ്ങനെയാണ് ലഭിക്കുക.
പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പിഎം കിസാന്‍ വെബ്സൈറ്റ് വഴി എങ്ങനെ അറിയാം?
- പിഎം കിസാൻ എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
- വലതുഭാഗത്ത് Farmers Corner എന്ന് കാണും. Farmers Cornerല്‍ ക്ലിക്ക് ചെയ്യുക.
- ഓപ്ഷനില്‍ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക.
- ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.
- മുകളില്‍ പറഞ്ഞവ ചെയ്തുകഴിയുമ്പോള്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ കാണാവുന്നതാണ്.
പിഎം കിസാന്‍ മൊബൈല്‍ ആപ്പ് വഴി എങ്ങനെ പേരുണ്ടോ എന്ന് അറിയാം?
ഇതിന് ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് പിഎം കിസാന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകും.
നിങ്ങളുടെ പേര് കാണാന്‍ സാധിച്ചില്ലെങ്കില്‍ പരാതി നല്‍കാം
കഴിഞ്ഞ ഗഡു പണം നിങ്ങള്‍ക്ക് കിട്ടിയിട്ടും ഇത്തവണ പട്ടികയില്‍ പേരില്ലെങ്കില്‍ 011-24300606 എന്ന ഹെല്‍പ് ലൈന്‍ നമ്ബരില്‍ വിളിച്ച് പരാതി നല്‍കാം.
- താഴെ പറയുന്ന നമ്ബരുകളിലും പരാതി രജിസ്റ്റര്‍ ചെയ്യാം
- പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്പര്‍- 18001155266
- പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍- 155261
- പിഎം കിസാന്‍ ലാന്‍ഡ് ലൈന്‍ നമ്പരുകള്‍- 011—23381092, 23382401
- അഡീഷണല്‍ പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍- 0120-6025109
- പിഎം കിസാന്‍ ഇമെയില്‍ ഐഡി-pmkisan-ict@gov.in
അസം, മേഘാലയ, ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ സമയപരിധി അവസാനിച്ചിരുന്നു.
Post Your Comments