ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14ന് പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.
9 കോടി 75 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കും. 6000 രൂപ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്നതാണ് പദ്ധതി. മൂന്നു ഘട്ടമായി 2000 രൂപ വീതം അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനകീയ പദ്ധികളിലൊന്നാണ്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. പദ്ധതിയില്‍, 1.38 ലക്ഷം കോടി രൂപ ഇതുവരെ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments