Latest NewsKeralaIndia

‘പി എം കിസാന്‍’ പദ്ധതി : അനര്‍ഹമായി ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നു കൂടുതല്‍ പേര്‍ക്ക് നോട്ടീസ്

ജനുവരിയില്‍ 110 കര്‍ഷകര്‍ 6.69 ലക്ഷം രൂപയും, ഫെബ്രുവരിയില്‍ 140 പേര്‍ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്.

വയനാട്: പിഎം കിസാന്‍ സമ്മാന്‍ നിധി വഴി അനര്‍ഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. മൂവായിരത്തോളം പേര്‍ക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.മലപ്പുറം ജില്ലയില്‍ 250 കര്‍ഷകര്‍ പണം തിരിച്ചടച്ചിട്ടുണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ 110 കര്‍ഷകര്‍ 6.69 ലക്ഷം രൂപയും, ഫെബ്രുവരിയില്‍ 140 പേര്‍ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്.

പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും ഇരുപതോളം പേര്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി കൃഷിഭവനില്‍ മാത്രം 32 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ 788 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.’പിഎം കിസാന്‍’ പദ്ധതി പ്രകാരം അനര്‍ഹമായി ലഭിച്ച തുക തിരിച്ചടയ്ക്കുന്നതിന് ആവശ്യപ്പെട്ട് നല്‍കുന്ന നോട്ടീസ്’ എന്ന തലക്കെട്ടോടെയുള്ളതാണ് നോട്ടീസ്. കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്.

read also: ‘പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നിർത്തിക്കും, വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരൻ’ ജോയ്‌സ് ജോർജ്ജ്

വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത.സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button