Latest NewsNewsIndia

യോഗി ആദിത്യനാഥിന് വധഭീഷണി ; 15-കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ലഖ്‌നൌ : ഉത്തർ‌പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയര്‍ത്തിയ 15-കാരൻ പോലീസ് കസ്റ്റഡിയിൽ. ആഗ്ര സ്വദേശിയായ 15- കാരനെയാണ് യു.പി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112 ലേക്കാണ് വാട്സ്ആപ്പ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് സന്ദേശത്തിന് പിന്നില്‍ ആഗ്ര സ്വദേശിയാണെന്ന് മനസ്സിലായി. തുടർന്ന് 15- കാരനെ വീട്ടില്‍ വന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ പൊലീസ് ജുവനൈല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. അതേസമയം കുട്ടി തമാശക്കാണ് ഇങ്ങനെയൊരു സന്ദേശം അയച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button