
ന്യൂഡൽഹി : ചെെനയ്‌ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. പാങ്കോംഗ് തടാക തീരത്ത് നാവിക സേനയുടെ മറെെൻ കമാൻഡോകളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിൽ മൂന്ന് സേനയേയും സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറെെൻ കമാൻഡോസും ചേർന്നാൽ അതിർത്തിയിൽ വൻ പ്രതിരോധം തീർക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതിർത്തി മേഖലയിലെ പാങ്കോംഗ് തടാക പ്രദേശത്ത് ഇന്ത്യൻ നാവിക സേനയുടെ മറെെൻ കമാൻഡോകളെ വിന്യസിച്ചതായി സേനാ വൃത്തങ്ങൾ അറിയിച്ചു.
Read Also : ‘ഇടനിലക്കാര്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’; കര്‍ഷക മാര്‍ച്ചിനെതിരെ വി മുരളീധരന്‍
തടാകത്തിലെ പ്രവർത്തനങ്ങൾക്കായി മറെെൻ കമാൻഡോകൾക്ക് ഉടൻ തന്നെ പുതിയ ബോട്ടുകൾ വിട്ടുനൽകുമെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക വിഭാഗം സെെനികർ ആറ് മാസത്തിലേറെയായി അതിർത്തിയിൽ നിലകൊള്ളുകയാണ് ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറെെൻ കമാൻഡോകളെ കൂടി ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്.
Post Your Comments