തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാർത്ഥിക്ക് നേരെ സി പി എമ്മിന്റെ ഭീഷണി. പൂക്കോത്തുതെരുവിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ രഞ്ജിത്തിനെയാണ് സി പി എം ഭീഷണിപ്പെടുത്തിയത്. രഞ്ജിത്തിന്റെ വീടുകയറിയായിരുന്നു ഭീഷണിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി 10 മണിക്ക് 20ലധികം ആളുകൾ തങ്ങളുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രഞ്ജിത്ത് വ്യക്തമാക്കുന്നു. നാമനിർദേശപത്രിക പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്ന് രഞ്ജിത്ത് പറയുന്നു. ഭീഷണിയുടെ ആഘാതത്തിൽ നിന്നും രഞ്ജിത്തും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ല.
രാത്രി വീട്ടിലെത്തിയവർ രഞ്ജിത്തിനെ പിടിച്ചുവലിച്ച് വീടിനുപുറത്തേക്കിട്ടു. കൊടുവാളെടുത്ത് രഞ്ജിത്തിന്റെ കഴുത്തിൽ വെച്ചു. നാമനിർദേശപത്രിക പിൻവലിക്കുന്നുവെന്ന അപേക്ഷയിൽ ഒപ്പ് വെച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദം കേട്ട് പുറത്തെത്തിയ രഞ്ജിത്തിന്റെ അമ്മയ്ക്ക് നേരേയും ആക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ ആന്തൂർ അടക്കമുള്ള ഇടങ്ങളിൽ സി പി എമ്മുകാർ എതിരില്ലാതെ ജയിച്ചത് എങ്ങനെയെന്ന് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്നുണ്ടാകുമെന്നാണ് കരുതുന്നത്. അതിന്റെ അലയടികൾ സോഷ്യൽ മീഡിയകളിൽ ആരംഭിച്ച് കഴിഞ്ഞു. നേരത്തേ, ആന്തൂരിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഏകപക്ഷീയമായ വിജയം കൈവരിക്കാൻ സി പി എം ഭീഷണിസ്വരം ഉപയോഗിക്കുന്നുവെന്ന് വി ടി ബൽറാം, കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധം അറിയിക്കുകയാണ് ജനങ്ങൾ. കൊന്നും കൊലവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് സി പി എം ഇത്രയും നാൾ മിക്കയിടങ്ങളിലും ജയിച്ചിരുന്നതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.
‘നാറിയ ഈ ഭരണം കേരളത്തിൽ നിന്ന് പിഴുതു എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും സിപിഎം ആണ് ജനകീയ പാർട്ടി എന്ന് പറഞ്ഞു നടക്കുന്നവർക്ക് നമോവാകം.‘ ഇങ്ങനെ പോകുന്നു സി പി എമ്മിനോടുള്ള ജനങ്ങളുടെ രോക്ഷം.
Post Your Comments