Latest NewsIndia

കശ്മീരിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ; പാകിസ്താന് തിരിച്ചടി നൽകി ചിനാബ് നദിയിലെ ജലവൈദ്യുത പദ്ധതിയ്ക്ക് അംഗീകാരം നൽകി

ശ്രീനഗർ: ജമ്മു കശ്മീരിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി സർക്കാർ. 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി നൽകി. ലഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീർ ഭരണകൂടം ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി നൽകിയത്. കിഷ്ത്വാർ ജില്ലയിലെ ദ്രബ്ശല്ലയിലെ ചിനാബ് നദിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 5300 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്. 36 മാസങ്ങൾക്കൊണ്ടായിരിക്കും നിർമ്മാണം പൂർത്തിയാകുക.

നിലവിൽ 1000 മെഗാവാട്ട് പക്കൽ ദുൽ ജലവൈദ്യുത പദ്ധതിയുടെയും 624 മെഗാവാട്ട് കിരു ജലവൈദ്യുത പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ കശ്മീരിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇരു പദ്ധതികളും ചിനാബ് വാലി പവർ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് നടപ്പിലാക്കുന്നത് , ദേശീയ ജലവൈദ്യുത കോർപ്പറേഷനും ജമ്മു കശ്മീർ പവർ ഡെവലപ്‌മെന്റ് കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

read also: കെ.എസ്.എഫ്.ഇ ക്രമക്കേട്; തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല, കണ്ടെത്തലുകള്‍ ശുദ്ധ അസംബന്ധമെന്ന് ചിരിച്ചുതള്ളി ധനമന്ത്രി

പദ്ധതിയിൽ കശ്മീർ പവർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഓഹരി സംഭാവന സർക്കാർ നൽകും. 776.44 കോടിയാണ് സർക്കാർ നൽകുന്ന വിഹിതം. ജമ്മു കശ്മീരിന്റെ വികസനത്തിന് വലിയ പ്രോത്സാഹനം നൽകുന്ന നടപടിയാണിത്. ഇത് പാകിസ്താന്റെ കുൽസിത പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button