ആലപ്പുഴ: കെഎസ്‌എഫ്‌ഇ ക്രമക്കേടില്‍ ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കെഎസ്‌എഫ്‌ഇ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ചിരിച്ചു തള്ളി. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
ഇരുപത് കെഎസ്എഫ്ഇ ഓഫീസുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ളവ നടന്നിരിക്കാമെന്ന ആരോപണങ്ങളെത്തള്ളിയാണ് ധനമന്ത്രി രംഗത്തെത്തിയത്. കെഎസ്എഫ് ഇടപെടലുകള്‍ സുതാര്യമാണെന്നും നിയമവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെഎസ്എഫ്ബി കിഫ്ബി ബോണ്ടുകളുടെ നിക്ഷേപം നടക്കുന്നതെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് അവരുടെ സമയം കളയുകമാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന് യാതൊരു പേടിയുമില്ലെന്നും ധനമന്ത്രി പറഞ്ഞു. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.
കിഫ്ബി ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെറ്റോ ശരിയോ എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ലെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌ഐഫ്ഇ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിക്കുമെന്നും തനിക്ക് അതുസംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെഎസ്എഫ്ഇ വരുമാനം മുഴുവന്‍ ട്രഷറിയില്‍ അടയ്ക്കണമെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് എന്താണ് കണ്ടെത്താന്‍ ശ്രമിച്ചതെന്ന് അവര്‍ വ്യക്തമാക്കുമ്പോള്‍ കൂടുതല്‍ വിശദീകരണം നല്‍കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments