യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരിൽ ഉൾപ്പെടും. റാസൽഖൈമയിലെ ജയിലിൽ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയും പ്രഖ്യാപിച്ചു. മോചിതർക്ക് മുഖ്യധാരയിൽ തിരിച്ചെത്താൻ മുഴുവൻ പിന്തുണയും നൽകുമെന്നും റാസൽഖൈമ ഭരണകൂടം വ്യക്തമാക്കി.
Post Your Comments