മനാമ: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. താമസ സ്ഥലത്തെ മരത്തിൽ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു അർജുൻ. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച വിവരം യുവാവ് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഇതേ തുടർന്ന് യുവാവ് ഏറെ ദുഃഖിതനായിരുന്നു. മരിക്കുന്നതിന് തൊട്ടു തലേദിവസം ഇക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇടുകയും ചെയ്തിരുന്നു. ‘ഞാന്‍ മരണപ്പെട്ടാല്‍ പിന്നെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന’ തമിഴ് വരികളാണ് അവസാനമായി സ്റ്റാറ്റസ് ഇട്ടിരുന്നത്. ഇത് കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും അർജുനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്ന് ഇയാളുടെ മരണവിവരമാണ് സുഹൃത്തുക്കളെ തേടി എത്തിയത്.
എട്ട് മാസം മുമ്പാണ് അര്‍ജുന്‍ ബഹ്റൈനിലെത്തിയത്. നാട്ടിലുള്ള ഒരു യുവതിയുമായി കുറച്ചുനാളായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് യുവതി, സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരാളുമായി അടുപ്പത്തിലാവുകയും അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
Post Your Comments