KeralaLatest NewsNews

‘ഞാൻ കരഞ്ഞുകൊണ്ടാണ് ആ വീഡിയോയിൽ നടക്കുന്നത്, സുഹൃത്ത് വന്നത് ഞാൻ കരയുന്നത് കണ്ടിട്ടാണ്’: ഭർത്താവിനെതിരെ യുവതി

ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയതായി വാർത്തകൾ ഉയർന്നത്. കുഞ്ഞിന്റെ പാസ്പോർട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് എഡിറ്റോറിയൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ ഭർത്താവിനെതിരെ ആരോപണവിധേയയായ യുവതി രംഗത്ത് വന്നു.

ഭർത്താവിനൊപ്പം ഒത്തുപോകുവാൻ കഴിയില്ലെന്നും വിവാഹമോചനകാര്യത്തിൽ തീരുമാനമാക്കുന്നതിനാണ് ദുബായില്‍ എത്തിയതെന്നും യുവതി പറയുന്നു. കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു എന്നും ബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നതായും യുവതി ആരോപിച്ചു. ഭർത്താവിനെതിരെ നാട്ടിൽ അഞ്ച് തവണ പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ, ഒത്തുതീർപ്പിന് ശേഷം ഒന്നിച്ച് ജീവിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

‘എയർപോർട്ടിൽ വെച്ച് എന്നെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു. കുട്ടിയെ കൈക്കലാക്കി. അപ്പോഴാണ് സുഹൃത്ത് ഇറങ്ങി വന്നത്. ഞാൻ കരഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു. അപ്പോഴാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. ഞാൻ കരഞ്ഞുകൊണ്ട് നടക്കുന്നതാണ് വിഡിയോയിൽ. ഭർത്താവിന്റെ വീട്ടുകാർ സുഹൃത്തിന്റെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി. അപ്പോൾ അവരാണ് അവനെ വിളിച്ച് ഞാൻ വരുന്നതായി പറഞ്ഞത്. അവൻ എന്നെ കൂട്ടാൻ വന്നതല്ല. ഞാൻ കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് അവൻ വണ്ടിയിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്നു’, യുവതി വ്യക്തമാക്കി.

‘ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. നാട്ടിൽ അവളുടെ പോക്ക് അത്ര ശരിയായിരുന്നില്ല. വീട്ടുകാർ തന്നെ എന്നെ വിളിച്ച് പറഞ്ഞു. കാര്യമറിഞ്ഞ് ഞാൻ നാട്ടിലെത്തി. അവളോട് ചോദിച്ചപ്പോൾ അവൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുമെന്ന് പറഞ്ഞു. അവളുടെ കാമുകനോട് വരെ ഞാൻ പറഞ്ഞതാ ‘ഞങ്ങൾക്ക് ഒരു കുഞ്ഞുള്ളതാണ്, ജീവിതം നശിപ്പിക്കരുത് എന്ന്’. എന്നിട്ടും കേട്ടില്ല. കുഞ്ഞിനെ നോക്കാൻ അവൾക്ക് സമയമില്ല. അവൾ ഇവിടേക്ക് വന്നത് തന്നെ പെട്ടന്നാണ്. ഇർഷാന വന്നതും അവനൊപ്പം പോയി. കുറെ ഞാൻ പറഞ്ഞുനോക്കി, അവൾ കേട്ടില്ല. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് നോക്കാതെ അവൾ പോയി’, യുവാവ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button