UAELatest NewsNewsInternationalGulf

യുഎഇ ദേശീയ ദിനം: നാളെ മുതൽ 3 എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ്

അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് യുഎഇയിലെ മൂന്ന് എമിറേറ്റുകൾ. ഷാർജ, അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിലാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാളെ മുതൽ ഡിസംബർ 5 രാവിലെ 7.59 വരെ അബുദാബിയിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Read Also: 15 വയസായ മുസ്ലീം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം, മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ല: ഹൈക്കോടതി

അവധി ദിവസങ്ങളിൽ ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോൾ ഗേറ്റ് ചാർജുകൾ ഡിസംബർ 5 തിങ്കളാഴ്ച പുനരാരംഭിക്കും. ദുബായിൽ നാളെ മുതൽ ഡിസംബർ 3 ശനിയാഴ്ച വരെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഡിസംബർ 1 മുതൽ മൂന്ന് വരെയാണ് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: അഫ്താബിന്റെ വലയില്‍ വീണത് നിരവധി യുവതികള്‍, പോളിഗ്രാഫ് പരിശോധനയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button