സ്കോട്ലന്ഡ് : രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡ് സൗജന്യമാക്കിയിരിക്കുകയാണ് സ്കോട്ലന്ഡ്. സാനിറ്ററി പാഡുകള്‍, ടാംപൂണുകള്‍ തുടങ്ങിയ ആര്‍ത്തവ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. വിപ്ലവാത്മക നിലപാട് എന്നാണ് സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുന്നത്. ലോകത്ത് തന്നെ ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് സ്കോട്ലന്ഡ്.
Read Also : ബീഹാറിൽ ജയിലിലെ തടവുകാർക്ക് എടിഎം സൗകര്യമൊരുക്കി സർക്കാർ
ഇതു സംബന്ധിച്ച് ബില്ല് സ്കോട്ലന്ഡ് പാര്‍ലമെന്റ് ഒരുമിച്ചാണ് തീരുമാനമെടുത്തത്. ബില്ല് പ്രകാരം സാനിറ്ററി പാഡുകള്‍, ടാംപൂണുകള്‍ തുടങ്ങിയ ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പ്രാദേശിക അധികൃതര്‍ ഉറപ്പുവരുത്തുകയും വേണം. ലേബര്‍ പാര്‍ട്ടി അംഗവും എംപിയുമായ മോനിക ലെനന് ആണ് ബില്‍ അവതരിപ്പിച്ചത്. ആര്‍ത്തവം മഹാമാരിക്കു മുന്നില്‍ അവസാനിക്കുന്നതല്ലെന്നും അതുകൊണ്ടുതന്നെ മറ്റേതു സാഹചര്യത്തേക്കാളും ഈ നിയമത്തിന് പ്രാധാന്യം വര്‍ധിപ്പിച്ച കാലമാണിതെന്നും മോനിക പറഞ്ഞു.
Post Your Comments