Latest NewsKeralaNews

സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴി സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി. 2.2 കിലോ സ്വർണം ആണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽ നിന്ന് എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി സജിത ബിജു, ഷാർജയിൽ നിന്ന് എത്തിയ തമിഴ്‌നാട് ട്രിച്ചി സ്വദേശി കാദർ ബാഷ ഫാറൂഖ് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സജിത ബിജു സ്വർണം കുഴമ്പ് രൂപത്തിലാക്കി സാനിറ്ററി നാപ്കിനിലായിരുന്നു ഒളിപ്പിച്ചത്. ഇവർ കടത്തിയ സ്വർണത്തിന് മാത്രം 51 ലക്ഷത്തിലധികം രൂപ വില വരും. കാദർ ബാഷ ഫാറൂഖ് അടിവസ്ത്രത്തിലായിരുന്നു സ്വർണം കടത്തിയത്.

ഇയാൾ കടത്തിയ സ്വർണത്തിന് മാത്രം 78 ലക്ഷത്തിലധികം രൂപ വില വരുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button