ദുബായ്: ട്വെന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുത്തു. ടൂർണമെന്റിൽ പ്രതീക്ഷയുടെ നേർത്ത സാധ്യതയെങ്കിലും അവശേഷിക്കണമെങ്കിൽ ഇന്നും ഇന്ത്യക്ക് മികച്ച ജയം അനിവാര്യമാണ്. പാകിസ്ഥാനും ന്യൂസിലാൻഡിനുമെതിരായ മത്സരങ്ങളിലെ പരാജയം ഇന്ത്യയുടെ സാധ്യതകളെ ലഘൂകരിച്ചിരിക്കുകയാണ്.
Also Read: അസഹിഷ്ണുത തുടർന്ന് ചൈന: ബുദ്ധ സന്യാസിമാരെ മഠങ്ങളിൽ നിന്നും ആട്ടിയോടിക്കുന്നു
എന്നാൽ കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മികച്ച ജയം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഫോമിലേക്കുയർന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്നു. എന്നാൽ ബൗളിംഗിലെ ദൗർബല്യം പ്രതിസന്ധിയാണ്.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശാർദുൽ ഠാക്കൂറിന് പകരം യുവ സ്പിന്നർ വരുൺ ചക്രവർത്തിയെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments