KeralaLatest NewsNews

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്ന് അധികൃതർ. ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതേസമയം തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. നാഗപട്ടണം പുതുക്കോട്ടെ ഉൾപ്പടെ തമിഴ്നാട്ടിലെ എഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയാണ്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിരവധി വീടുകളിൽ ഇതിനോടകം വെള്ളം കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button