ബീഹാര്‍: നിയമസഭക്കുള്ളില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തി. സംസ്ഥാനത്ത് മദ്യനിരോധനം ആഹ്നാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഭരണകക്ഷിയായ എന്‍ഡിഎ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസമാണ് സഭയില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടത്.
സംഭവം ഗുരുതര വീഴ്ച്ചയാണെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പറഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം സംഭവം ഗൗരവമായെടുത്ത പ്രതിപക്ഷം നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
സംസ്ഥാനത്തുടനീളം മദ്യകുപ്പികളാണെന്നും ഇത് തടയണമെങ്കില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
സംസ്ഥാനത്ത് മദ്യനിരോധനത്തിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ യോഗത്തില്‍ നാല് ഘടകക്ഷികളും മദ്യനിരോധനത്തെ അനുകൂലിച്ചിരുന്നു.
Post Your Comments