ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്.
യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ കോണ്‍ഫിഗറേഷനിലാണ് ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ വില്പനക്കെത്തിയിരിക്കുന്നത്. 299.99 യൂറോ (ഏകദേശം 26,300 രൂപ) ആണ് മോട്ടോ ജി 5ജിയ്ക്ക് വില. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ 24,999 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ആണ്. അതുകൊണ്ട് തന്നെ മോട്ടോ ജി 5ജിയ്ക്ക് ഇന്ത്യയില്‍ വില 24,999 രൂപയില്‍ താഴെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ ജി 5ജി പ്രവര്‍ത്തിക്കുന്നത്. ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 394 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് മോട്ടോ ജി 5ജിയ്ക്ക്. സ്മാര്‍ട്ട്ഫോണിന്റെ കരുത്ത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750 ജി പ്രോസസറാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ മോട്ടോ ജി 5ജിയുടെ ഇന്റെര്‍ണല്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം. മോട്ടോ ജി 5ജി യൂറോപ്യന്‍ വിപണികളില്‍ വോള്‍ക്കനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 20W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി വൈഡ് ആംഗിള്‍ സെന്‍സറും, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിന്. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 16 മെഗാപിക്‌സല്‍ ക്യാമറ ഫോണിന്റെ മുന്‍വശത്ത് ക്രമീകരിച്ചിട്ടുണ്ട്. പൊടിയില്‍ നിന്നുള്ള സംരക്ഷണത്തിനായി ഐപി 52 സര്‍ട്ടിഫൈഡ് ആണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. 5ജി, എന്‍എഫ്സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.
Post Your Comments