കൊഹിമ : നാഗാലാന്‍ഡിലെ ഒരു പ്രദേശം മുഴുവന്‍ വന്‍ വജ്രശേഖരം കണ്ടെത്തിയതോടെ ഇത് ശേഖരിക്കാന്‍ നാട്ടുകാരുടെ തിക്കിത്തിരക്കല്‍. നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമ പ്രദേശത്താണ് പ്രകൃതി തന്നെ ഒരുക്കിയ വലിയ വജ്രനിധി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഇവ വാരിയെടുക്കാനായി നിരവധി പേര്‍ ഇവിടേക്ക് എത്തുകയായിരുന്നു.
കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകള്‍ ഗ്രാമവാസികള്‍ കുഴിച്ചെടുത്തു. ഈ പ്രദേശത്ത് തമ്പടിച്ച് വിലയേറിയ ലോഹം കുഴിക്കാനുള്ള ശ്രമം ഗ്രാമവാസികള്‍ തുടരുകയാണ്. വജ്രം ലഭിക്കുന്ന വാര്‍ത്ത പരന്നതോടെ ഇതു കണ്ടെത്താനായി നൂറുകണക്കിന് ഗ്രാമവാസികള്‍ ഗ്രാമത്തിലെ ഒരു ചെറിയ കുന്നില്‍ കുഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
അതേസമയം പ്രദേശത്ത് നിന്ന് വജ്രക്കല്ലുകള്‍ കണ്ടെത്തിയത് സംബന്ധിച്ച് നാഗാലാന്‍ഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പഠനത്തിന് ശേഷം മാത്രമെ കല്ലുകള്‍ വജ്രമാണോ അതോ മറ്റെന്തെങ്കിലും ലോഹമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നഗാലാന്‍ഡ് സര്‍ക്കാരും ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments