കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം എം.സി.കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു.
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നതാണ്. ഇതിന് ശേഷം കാസർകോട്ടെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്യുകയുണ്ടായി.
പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി കഴിഞ്ഞ ദിവസം പോലീസിന് അനുമതി നൽകുകയുണ്ടായി.
Post Your Comments