കാസര്‍ഗോഡ് : സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീന്. മഞ്ചേശ്വരത്ത് സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ വാദം ശരിവയ്ക്കുകയായിരുന്നു കമറുദ്ദീന് എംഎല്‍എ. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിര്‍ജ്ജീവമായിരുന്നുവെന്നും കമറുദ്ദീന് ആരോപിച്ചു. അതേസമയം മഞ്ചേശ്വരത്തു കെ സുരേന്ദ്രന്റെ വിജയം ഉറപ്പായതോടെ യുഡിഎഫ് സിപിഎമ്മിനെ കുറ്റപ്പെടുത്തുകയാണ്. കെ സുരേന്ദ്രൻ വിജയിച്ചാൽ അതിന്റെ ഉത്തരവാദി പിണറായി വിജയൻ ആണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാദ്ധ്യതയില്‍ സംശയം പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രാജ് മോഹന്‍ ഉണ്ണിത്താന് എംപി. മഞ്ചേശ്വരത്ത് സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചെന്നും, സുരേന്ദ്രനെ വിജയിപ്പിക്കാന്‍ നീക്കുപോക്കുണ്ടാക്കിയെന്നും ,യു .ഡി. എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം സംശയത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പരസ്യമായി പറഞ്ഞതിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന് ഇന്നലെ രംഗത്തുവന്നു.മഞ്ചേശ്വരത്ത് യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും.
മുല്ലപ്പള്ളി അഭിപ്രായം പറയുന്നതിനു മുമ്പ് മഞ്ചേശ്വരം മണ്ഡലത്തിന്റെ ചുമതലയുള്ള തന്നോട് ആലോചിക്കണമായിരുന്നു. ഇത് സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്യാതെയാണ് മുല്ലപ്പള്ളി അഭിപ്രായം പറഞ്ഞത്. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സി.പി.എം പിന്തുണ വോട്ടെടുപ്പില്‍ മുമ്പ് തേടിയ മുല്ലപ്പള്ളിയുടെ നടപടി യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഉണ്ണിത്താന് തുറന്നടിച്ചു.
Post Your Comments