KeralaLatest NewsNews

ജ്വല്ലറി തട്ടിപ്പ് കേസ് : പൂക്കോയ തങ്ങളിനും മകനുമെതിരെ ഇഡി ലുക്കൗട്ട് നോട്ടീസിറക്കും

കാസർഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടി.കെ പൂക്കോയ തങ്ങൾ, മകൻ എ പി ഇഷാം എന്നിവർക്കായി ഇഡി ലുക്കൗട്ട് നോട്ടീസിറക്കും.

ഇരുവരും സ്ഥലത്തില്ലെന്ന് അറിയിച്ച് നോട്ടീസ് മടങ്ങിയതോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്താൽ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.

എന്നാൽ ഇരുപത്തിരണ്ട് ഡയറക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് ഇഡിയുടെ കോഴിക്കോട് ഓഫീസിൽ ഹാജരായത്. ഇവർ പൂക്കോയ തങ്ങൾക്കും,മകൻ ഇഷാമിനുമെതിരെ മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button