തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന്‍ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎയോട് സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പറഞ്ഞ എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത് കുറച്ചെങ്കിലും നാണം വേണമെന്നും പിണറായി പറഞ്ഞു.
‘ബിസിനസ് തകർന്നതാണ് പോലും, കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെപരസ്യമായി പുറപ്പെടരുത്. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്. കുറച്ചെങ്കിലും നാണം വേണം’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
Read Also : സി.ആർ.പി.എഫിൽ ഹെഡ് കോൺസ്റ്റബിൾ: പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഇതോടെ പ്രതിപക്ഷ നിരയിൽ നിന്നും പ്രതിഷേധ സ്വരമുയർന്നു. എന്നാൽ, ഇത്തരം പ്രയോഗങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് താൻ ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാൽ അതിന്റെ അർത്ഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments