KeralaNattuvarthaNews

പാർട്ടി പരിപാടിക്കിടെ പെൺകുട്ടിയുടെ നമ്പർ വാങ്ങി, രാത്രി വീട്ടിലെത്തി; പിടിക്കപ്പെട്ടപ്പോൾ സി പി എം നേതാവിന് ഉടുമുണ്ടും വേണ്ട വണ്ടിയും വേണ്ട

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി ദുരുപയോഗം ചെയ്ത സംഭവത്തിൽ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. എഴുകുംവയൽകൂമ്പൻമല ബ്രാഞ്ച് അംഗത്തെയാണ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നെടുങ്കണ്ടം സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ പാർട്ടി സമീപകാലത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ യുവാവ് 16 വയസുകാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങുകയും ഇടയ്ക്ക് വിളിക്കുകയും ചെയ്തു.

സൗഹൃദം സ്ഥാപിച്ച് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി. പുലർച്ചെ ശബ്ദം കേട്ട് പുറത്തെത്തിയ മാതാപിതാക്കളാണ് യുവാവ് പെൺകുട്ടിയെ ദുരുപയോഗം ചെയ്യുന്നത് കൈയ്യോടെ പിടികൂടിയത്. ഇതോടെ ഇയാൾ ഉടുമുണ്ടും വാഹനവും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button