Latest NewsKeralaNews

താമരയ്ക്ക് വോട്ട് തേടി ജെപി 77

കോഴിക്കോട്: കായണ്ണ ഗ്രാമപഞ്ചാത്ത് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് തന്നെയാണ് വ്യത്യാസം. ജെപി സെവന്റി സെവന്‍ ജെപി സെവന്റി സെവന്‍ എന്ന പേരു തന്നെയാണ് വോട്ടര്‍മാരിലെ തന്റെ അംഗീകാരത്തിന് കാരണമെന്നാണ് സ്ഥാനാർത്ഥിയുടെ അഭിപ്രായം. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ജെപി സെവന്റി സെവന്‍ വാര്‍ഡിലുള്ളവരുടെ പ്രിയങ്കരനായി മാറിയെന്ന് എതിരാളികളും സ്വകാര്യമായി സമ്മതിക്കുന്നു.

സോഷ്യലിസ്റ്റ് നേതാവിയിരുന്ന അച്ഛന്‍ ടി.വി. രാമദാസ് അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടിരുന്നു. ജയില്‍ മോചിതനായ അദ്ദേഹം 1977ല്‍ ജനിച്ച മകന് ജെപി സെവന്റി സെവന്‍ എന്ന് പേരിടുകയായിരുന്നു. അറിയപ്പെടുന്നത് മാത്രമല്ല ജെപിയുടെ എല്ലാ സര്‍ഫിക്കറ്റുകളിലും ജെപി സെവന്റി സെവന്‍ എന്ന് തന്നയാണ് പേര്. തെരഞ്ഞെടുപ്പ് രംഗത്ത് മത്രമല്ല എല്ലായ്‌പ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരില്‍ ഒരാളായി ജെപിയുടെ സാനിധ്യമുണ്ടാകും. കായണ്ണയില്‍ മദ്യഷോപ്പ് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഈയിടെ വീട്ടമ്മമാര്‍ നടത്തിയ സമരം വന്‍വിജയമാക്കി മാറ്റിയതില്‍ ജെപി നേതൃത്വപരമായ പങ്കാണ് വഹിച്ചതെന്നാണ് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

Read Also: രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ച സംഭവം; വിശദീകരണം തേടി നേതൃത്വം

എന്നാൽ 55 വര്‍ഷമായി ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടത് മുന്നണി സാധാരണക്കാരായവരുടെ അടിസ്ഥാന വിഷയങ്ങളില്‍ പോലും സ്വീകരിച്ച അവഹേളന നയത്തിനെതിരെയാണ് തന്റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് ജെപിവ്യക്തമാക്കുന്നു. രാജീവ് ഗാന്ധി ദശലക്ഷം കോളനിയുടെ ദുരിതാവസ്ഥയും വാസയോഗ്യമല്ലാത്തതും വൈദ്യുതി എത്താത്തതുമായ വീടുകളും ഇതുവരെ ഭരണത്തിലിരുന്നവരുടെ അവഗണനയുടെ സാക്ഷ്യപത്രങ്ങളാണെന്ന് ജെപി പറയുമ്പോള്‍ വോട്ടര്‍മാരും അത് സമ്മതിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ മാറ്റത്തിനുള്ള വോട്ട് തന്റെ തെരഞ്ഞെടുപ്പ് വിജയമാകുമെന്ന് ജെപി സെവന്റി സെവന്‍ ഉറപ്പിച്ച്‌ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button