PoliticsLatest NewsNews

നിയമസഭ തിരഞ്ഞെടുപ്പ് 2024: അരുണാചൽ പ്രദേശിൽ ആവേശോജ്ജ്വല നേട്ടവുമായി ബിജെപി

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

ഇറ്റാനഗർ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരുണാചൽ പ്രദേശിൽ ആവേശോജ്ജ്വല നേട്ടം കൈവരിച്ച് ബിജെപി. അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപ മുഖ്യമന്ത്രി ചൗന മേനും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചതിനാൽ ഖണ്ഡുവും മറ്റ് 9 സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പവൻകുമാർ സെയിനാണ് അറിയിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സംസ്ഥാനത്തെ 60 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. അതേസമയം, നാലിടങ്ങളിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചിട്ടുണ്ട്. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ മുഖ്യമന്ത്രി പെമ ഖണ്ഡു മാത്രമേ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളൂ. അതേസമയം, ചൗക്കാ മണ്ഡലത്തിലാണ് ഉപ മുഖ്യമന്ത്രി ചൗന മേൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക പിൻവലിച്ച സാഹചര്യത്തിലാണ് ചൗനാ മേൻ വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button