Latest NewsIndia

ട്വിറ്ററിന് ബദലായി ഇന്ത്യന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു: നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖർ അക്കൗണ്ട് തുടങ്ങി

ട്വിറ്ററിലെ പക്ഷിക്ക് പകരം ശംഖാണ് ടൂട്ടറിലുള്ളത്. വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാം.

ന്യൂദല്‍ഹി: ട്വിറ്ററിന് പകരക്കാരനായി ഇന്ത്യയുടെ ടൂട്ടര്‍. രാജ്യത്തിന്റെ സ്വന്തം സമൂഹമാധ്യമമായ ടൂട്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ശംഖുനാദം എന്നാണ് ടൂട്ടര്‍ എന്ന പദത്തിന്റെ അര്‍ഥം. ജൂലൈ എട്ടു മുതല്‍ ടൂട്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ട്വിറ്ററിലെ ട്വീറ്റുകള്‍ക്ക് പകരമായി ടൂട്ടറില്‍ ടൂട്ടുകളാണ് ഉള്ളത്. ട്വിറ്ററിന് സമാനമാണ് ഇതിന്റെയും രൂപകല്‍പ്പന. ട്വിറ്ററിലെ പക്ഷിക്ക് പകരം ശംഖാണ് ടൂട്ടറിലുള്ളത്. വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാം.

tooter.in എന്നാണ് വെബ്‌സൈറ്റ്. ഇതേ പേരില്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ഐഓഎസില്‍ ഇത് ലഭ്യമല്ല. ഏതൊരു സാമൂഹിക മാധ്യമത്തിലും അക്കൗണ്ടുകള്‍ തുടങ്ങുന്നതു പോലെ ഇമെയില്‍ ഐഡി, യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി ടൂട്ടറിലും അംഗമാകാം. ഇമെയിലിലൂടെയാണ് വെരിഫിക്കേന്‍ പ്രക്രിയ. രാജ്യത്തിന് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വേണമെന്ന തോന്നലാണ് ഇതിന് പിന്നിലുള്ളതെന്ന് ടൂട്ടറിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

read also: ചൈനയുടെ കടന്നു കയറ്റം തുറന്നു കാട്ടിയ നേപ്പാള്‍ പ്രതിപക്ഷ നേതാവിനെതിരെ ചൈനയുടെ വധ ഭീഷണി: ചൈനാ നേപ്പാള്‍ ബന്ധത്തിൽ വിള്ളൽ

അല്ലെങ്കില്‍ സമൂഹമാധ്യമ രംഗം കൈയടിക്കയിരിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ വെറുമൊരു ഡിജിറ്റല്‍ കമ്പനി മാത്രമാകും ഇന്ത്യ. ഇത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനി ഭരണത്തിന് സമാനമാണ്. അതുകൊണ്ടുതന്നെ ടൂട്ടറിനെ എല്ലാവരും സ്വീകരിക്കണമെന്നും അതില്‍ അംഗങ്ങളാകണമെന്നും കമ്പനി പറയുന്നു.ടൂട്ടര്‍ പ്രോ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും ടൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.

read also: ടിപി സെന്‍കുമാറുള്ളപ്പോള്‍ ഈ ഉദ്യോഗസ്ഥനെ ഏഴയലത്ത് അടുപ്പിച്ചില്ല, ബെഹ്‌റ വന്നപ്പോൾ സേനയെ കൈപ്പിടിയിലാക്കി… പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ ഈ ഉപദേശകന്‍: വിമർശനം രൂക്ഷം

എന്നാല്‍, ഇതിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സദ്ഗുരു എന്നിവരെല്ലാം ടൂട്ടറില്‍ അംഗങ്ങളാണ്. ബിജെപിക്കും ടൂട്ടറില്‍ ഔദ്യോഗിക അക്കൗണ്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button