Latest NewsKeralaIndia

ടിപി സെന്‍കുമാറുള്ളപ്പോള്‍ ഈ ഉദ്യോഗസ്ഥനെ ഏഴയലത്ത് അടുപ്പിച്ചില്ല, ബെഹ്‌റ വന്നപ്പോൾ സേനയെ കൈപ്പിടിയിലാക്കി… പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ ഈ ഉപദേശകന്‍: വിമർശനം രൂക്ഷം

ബെഹ്ര വന്നശേഷം, തുടക്കത്തില്‍ പൊലീസ് ഭരണത്തില്‍ ഇടപെടാതെ നിന്ന ശ്രീവാസ്തവ, താമസിയാതെ സേനയെ കൈപ്പിടിയിലാക്കി.

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറി റാങ്കോടെ പൊലീസിനെ അടക്കി ഭരിക്കുന്ന, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തൊടുന്നതെല്ലാം പിഴയ്ക്കുന്നു. ഫലമോ? തീരാത്ത നാണക്കേട് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും. ഇന്നലെ പത്രസമ്മേളനത്തിൽ രമൺ ശ്രീവാസ്തവയ്ക്കുണ്ടായ നോട്ടക്കുറവാണ് പുതിയ പോലീസ് നിയമം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആഭ്യന്തര അഡി.ചീഫ്‌സെക്രട്ടറിയെയും ഇന്റലിജന്‍സ് മേധാവിയെയും നോക്കുകുത്തിയാക്കിയാണ് ശ്രീവാസ്തവ പൊലീസിനെ ഭരിക്കുന്നതെന്ന ആക്ഷേപം വീണ്ടുമുയരുകയാണ് ഇപ്പോൾ . പൊലീസിന് തുടരത്തുടരെയുണ്ടായ വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രീവാസ്തവയെ കൊണ്ടുവന്നത്. എന്നാല്‍, ടി.പി.സെന്‍കുമാര്‍ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ശ്രീവാസ്തവയെ അടുപ്പിച്ചിരുന്നില്ല.

ബെഹ്ര വന്നശേഷം, തുടക്കത്തില്‍ പൊലീസ് ഭരണത്തില്‍ ഇടപെടാതെ നിന്ന ശ്രീവാസ്തവ, താമസിയാതെ സേനയെ കൈപ്പിടിയിലാക്കി. പൊലീസുദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തില്‍ ശ്രീവാസ്തവ പങ്കെടുത്തതിനെ ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന്‍ പരസ്യമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് തൊട്ടടുത്ത് ശ്രീവാസ്തവയ്ക്കിട്ട ഇരിപ്പിടത്തിലെ നെയിംബോര്‍ഡ് ദിവാന്‍ അകലെയുള്ള മറ്റൊരു കസേരയലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ആഭ്യന്തര അഡി.ചീഫ്‌സെക്രട്ടറി ടി.കെ.ജോസിനു പുറമെ, സെക്രട്ടറിയായി സഞ്ജയ് എം.കൗളിനെക്കൂടി നിയമിച്ചതോടെ, തന്ത്രപ്രധാനമായ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളില്‍ രണ്ട് തലവന്മാരായി. വിവാദ പൊലീസ് നിയമഭേദഗതി, പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വിജിലന്‍സ് കേസ് എന്നിവയില്‍ തുടര്‍ നടപടികളെടുത്തത് സഞ്ജയ് കൗളാണ്. ഇദ്ദേഹത്തിന്റെ നിയമനത്തിനു പിന്നിലും ശ്രീവാസ്തവയാണെന്നാണ് കേള്‍വി.ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സസ്‌പെന്‍ഷനിലാവുകയും, പാലക്കാട്ടെ വെടിവയ്പ് കേസില്‍ കുടുങ്ങുകയും ചെയ്തതോടെ വിവാദ നായകനായ മുന്‍ ഡി.ജി.പി ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു.

ചീഫ് സെക്രട്ടറി പദവിയുള്ളതിനാല്‍ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഫയലുകള്‍ പരിശോധിക്കാനും കഴിയും. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പിമാര്‍ വരെയുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും ശ്രീവാസ്തവ അറിയാതെ നടക്കില്ല.മുഖ്യമന്ത്രിക്കുള്ള ഇന്റലിജന്‍സ് റപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നതും ശ്രീവാസ്തവ. നല്ല തസ്തികകളില്‍ നിയമനത്തിന് ശ്രീവാസ്തവയുടെ പ്രീതി നേടണംചീഫ് സെക്രട്ടറിക്കു തുല്യമായ യാത്രാബത്തയും ദിനബത്തയും ശ്രീവാസ്തവയ്ക്ക് പൊലീസിന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്ന്.

ഇതിന്റെ ബില്ലുകള്‍ പരശോധിക്കാന്‍ ഡി.ജി.പിക്ക് അധികാരമില്ല.വിവാദ നടപടികളെല്ലാം ശ്രീവാസ്തവയോടാണ് പൊലീസ് ഉന്നതര്‍ റപ്പോര്‍ട്ട് ചെയ്യുന്നത്. കോഴക്കോട്ട് രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ വിവാദ നടപടി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലുമറിഞ്ഞത് അടുത്ത ദിവസം. പൊലീസ് ഉപദേശകന്റെ അമിത സ്വാതന്ത്ര്യം ഭരണകൂടഭീകരതയായി വളര്‍ന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

read also: സിപിഎമ്മിന്റെ അഭിമാന വിപ്ലവഭൂമിയായ പുന്നപ്രയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു: പലരും ബിജെപി സ്ഥാനാര്‍ത്ഥികൾ

വരാപ്പുഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ലോക്കപ്പില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ എ.വി.ജോര്‍ജിനെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയുംമുന്‍പ് തിരിച്ചെടുത്ത് ഡി.ഐ.ജി റാങ്കില്‍ കോഴക്കോട് കമ്മിഷണറാക്കിയതും ശ്രീവാസ്തവയാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകള്‍ പൊലീസ് നിയമ ഭേദഗതി എന്ന നിലയില്‍ പുതിയ കുപ്പിയിലാക്കി പ്രദര്‍ശിപ്പിച്ച്‌ കൈ പൊള്ളിയതോടെ, ശ്രീവാസ്തവയുടെ പിഴവ് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിക്ക് അവസാനം തുറന്നുപറയേണ്ടിവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button