Latest NewsNewsIndia

ഭീതിയിൽ ‘നിവാർ’ ചുഴലിക്കാറ്റ്; 2 മരണം: മുഖ്യമന്ത്രിയുടെ വീട്ടിൽ വെള്ളം കയറി

ചെന്നൈ: ഭീതി പടർത്തി നിവാർ ചുഴലിക്കാറ്റ്. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. എന്നാൽ പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി.

Read Also: ഇടതു ഭരണപരാജയങ്ങളെ തുറന്നുകാട്ടി; കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം എന്‍ഡിഎയ്ക്ക് അനുകൂലം: തുഷാര്‍ വെള്ളപ്പള്ളി

അതേസമയം അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

  • ഇന്നത്തെ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് സർവീസ് കോയമ്പത്തൂർ– തിരുവനന്തപുരം മാത്രം
  • ചെന്നൈ സെൻട്രൽ -മംഗളൂരു സ്പെഷൽ സർവീസ് സേലം – മംഗളൂരു മാത്രം
  • ചെന്നൈ സെൻട്രൽ – ആലപ്പി എക്സ്പ്രസ് ഓടുക ഈറോഡ് – ആലപ്പുഴ വരെ മാത്രം
  • ഇന്നലത്തെ കണ്ണൂർ- ചെന്നൈ, ചെന്നൈ-കോഴിക്കോട്, ചെന്നൈ- കണ്ണൂർ വിമാനങ്ങൾ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button