Latest NewsKeralaNattuvarthaNews

എം പി രാഹുൽ ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നു

നിലമ്പൂർ : രാഹുല്‍ ഗാന്ധി എം.പി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാത്ത നിലയില്‍ കണ്ടെത്തി. പഴയ നഗരസഭ ഓഫിസിന് മുമ്പിലെ വാടക കടമുറിയിലാണ്​ ഇവ കെട്ടിക്കിടക്കുന്നത്. കടമുറി വാടകക്ക്​ എടുക്കാന്‍ വന്ന വ്യക്തികളാണ് ചൊവ്വാഴ്ച രാത്രി ഇവ കണ്ടത്.

Read Also : കസ്റ്റഡിയിലെ പീഡനം തടയാൻ പോലീസ് സ്‌റ്റേഷനിൽ സി സി ടി വി ; മാർഗ്ഗനിർദ്ദേശവുമായി സുപ്രീം കോടതി

ഏകദേശം 10 ടണ്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയില്‍ ഉള്ളത്. രാഹുല്‍ഗാന്ധിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും മുറിയിലുണ്ട്.

പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാതെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കെ.എന്‍.ജി റോഡില്‍ കുത്തിയിരുന്നു. രാത്രി പതിനൊന്നോടെ ഇവരെ നിലമ്ബൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button