Latest NewsNewsIndia

‘ല​വും’ ‘ജി​ഹാ​ദും’ ഒ​രു​മി​ച്ച്‌ പോ​കില്ല: തുറന്നടിച്ച് നു​സ്ര​ത്ത് ജ​ഹാ​ന്‍

മി​ശ്ര​വി​വാ​ഹം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

കൊല്‍​ക്ക​ത്ത: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ തുറന്നടിച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യും ന​ടി​യു​മാ​യ നു​സ്ര​ത്ത് ജ​ഹാ​ന്‍. പ്ര​ത്യേ​ക സ​മൂ​ഹ​ത്തി​നെ​തി​രാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി ഉ​ണ്ടാ​ക്കി​യ പ​ദം മാ​ത്ര​മാ​ണ് ല​വ്ജി​ഹാ​ദ് എ​ന്ന് നു​സ്ര​ത്ത് ജ​ഹാ​ന്‍. ‘ല​വും’ ‘ജി​ഹാ​ദും’ ഒ​രു​മി​ച്ച്‌ പോ​കി​ല്ലെ​ന്ന് അ​വ​ര്‍ ആ​വ​ര്‍​ത്തി​ച്ചു. മി​ശ്ര​വി​വാ​ഹം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

എന്നാൽ പ്ര​ണ​യം പൂ​ര്‍​ണ​മാ​യും വ്യ​ക്തി​പ​ര​മാ​ണ്. ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്, ആ​രെ​യാ​ണ് സ്നേ​ഹി​ക്കേ​ണ്ട​ത്, എ​ന്ത് ക​ഴി​ക്കും ധ​രി​ക്കും എ​ന്നു​ള്ള​തെ​ല്ലാം ആ ​വ്യ​ക്തി​യു​ടെ മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. കേന്ദ്ര സർക്കാർ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി കൊ​ണ്ടു​വ​രു​ന്ന വി​ഷ​യ​ങ്ങ​ളാ​ണി​ത്. മ​ത​ത്തെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്. രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ആ​ളു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ജാ​തി, മ​തം, വി​ശ്വാ​സം തു​ട​ങ്ങി​യ​വ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Read Also: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ടാനൊരുങ്ങി പ്രധാനമന്ത്രി

താ​ന്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ല്‍ വി​ശ്വ​സി​ക്കു​ന്നു. പൗ​ര​ന്‍റെ സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തി​നു​ള്ള ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌ കോ​ട​തി അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ഇ​വി​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്നും നു​സ്ര​ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ല​വ് ജി​ഹാ​ദ് ത​ട​യു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‘ല​വ് ജി​ഹാ​ദ്’ എ​ന്ന പ​ദം നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം നി​ര്‍​വ​ചി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ത്ത​രം കേ​സു​ക​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫെ​ബ്രു​വ​രി​യി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button