ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനൊരുങ്ങി മോദി സർക്കാർ. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്നാണ് റിപ്പോർട്ട്. ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് പുതിയ മന്ദിരം നിര്‍മിക്കുന്നത്. എന്നാൽ ത്രിമാന രൂപത്തിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് പൊതു സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഗ്രാന്‍ഡ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, ഇന്ത്യയുടെ പരന്പരാഗത ജനാധിപത്യ പാരന്പര്യത്തിന്റെ ഷോ കേസ്, എംപിമാര്‍ക്കുള്ള ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റി ഹാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയുണ്ടാകും. എല്ലാം എംപിമാര്‍ക്കും പുതിയ മന്ദിരത്തില്‍ പ്രത്യേകം ഓഫീസുകളും ഉണ്ടാകും. ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളോട് കൂടിയ ഓഫീസ് മുറികളായിരിക്കും ഇത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും പ്രതിമകള്‍ താത്കാലികമായി മറ്റിയിട്ടുണ്ട്. പതിനാറ് അടി ഉയരമുള്ള ഗാന്ധി പ്രതിമ പാര്‍ലമെന്റിന്റെ ഒന്നാം നന്പര് കവാടത്തോട് ചേര്‍ന്നാണ് ഇരുന്നിരുന്നത്. പുതിയ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ അതിനോട് ചേര്‍ന്ന് സ്ഥാപിക്കും. 1993ല്‍ അന്നത്തെ നഗരവികസനകാര്യ മന്ത്രാലയം സംഭാവന ചെയ്ത ഗാന്ധി പ്രതിമ മുന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ ദയാല്‍ ശര്‍മയാണ് അനാച്ഛാദനം ചെയ്തത്. റാം സുത്തര്‍ ആയിരുന്നു ശില്പി.
Post Your Comments