തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യപരാമർശവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സി എ ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണ്. ഇതുവരെ ഒരു പ്രതിപക്ഷവും ഉന്നയിക്കാത്ത കാര്യങ്ങൾ പിണറായി വിജയൻ പറയുന്നത് പരിഹാസ്യമാണ്. കരടിലില്ലാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മാധ്യമങ്ങൾ അമിതപ്രാധാന്യം നൽകുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡിന്റെ മറവിൽ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: നിങ്ങള്‍ക്കെന്താ ശിവശങ്കറിനെ പേടിയാണോ?; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
അതേസമയം നിയമസഭയിൽ വെക്കേണ്ട സി എ ജി റിപ്പോർട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കിൽ അത് സത്യപ്രതിജ്ഞാ ലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗിൽ പ്രശ്നമില്ലെങ്കിൽ ഇപ്പോൾ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്. മുഖ്യമന്ത്രി സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ്. സി എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്താൽ സംസ്ഥാനത്തിലെ പല അഴിമതികളും പുറത്തു വരും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സി എ ജിയുടെ ചോദ്യങ്ങൾക്ക് ഭരണഘടനാപരമായി മറുപടി നൽകുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാൽ,റിപ്പോർട്ട് പൊളിച്ചു നോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കിഫ്ബിയെ അല്ല ബി ജെ പി എതിർക്കുന്നത്. കിഫ്ബിയിൽ ഐസക്ക് അഴിമതി നടത്തിയെന്നും മസാല ബോണ്ടിൽ ക്രമക്കേട് നടന്നുവെന്നുമാണ് ബി ജെ പി ചൂണ്ടി കാണിച്ചത്.
കേന്ദ്ര സർക്കാർ സി എ ജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിൻ ഗഡ്ഗരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോൾ മാറ്റി പറയുന്നത് വെറും രാഷ്ട്രീയമാണ്. ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. എട്ട് മന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിരുന്ന യു പി എ സർക്കാരിനേക്കാൾ കേരളത്തെ സഹായിക്കുന്നത് മോദി സർക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണം.
Post Your Comments