കാലങ്ങളോളം പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്ന ഭീകരതയുടെ ലക്ഷ്യസ്ഥാനമായിരുന്നു ഇന്ത്യ. നേരിട്ടല്ലാതെ ഭീകരരിലൂടെ ഇന്ത്യയെ അവർ നിരവധി തവണ അക്രമിച്ചിട്ടുണ്ട്. തക്ക തിരിച്ചടികൾ നൽകിയിട്ടും പാകിസ്ഥാൻ അവരുടെ ഭീകരാക്രമണ പദ്ധതി തുടർന്ന് കൊണ്ടേയിരുന്നു. എന്നാൽ 2014 മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പാക്കിസ്ഥാന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഈ മാറ്റം തെളിഞ്ഞു. ഏകപക്ഷീയ ആക്രമണങ്ങള്‍ നടത്തിയിരുന്ന പാക്കിസ്ഥാന്‍ സമീപകാലത്തായി ഇന്ത്യയ്ക്കുമേല്‍ കുറ്റങ്ങള്‍ ചാര്‍ത്തിത്തുടങ്ങി.
ഇന്ത്യ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ മറുപടിയെന്നോണമാണു ഭീകരരുടെ നുഴഞ്ഞുകയറ്റമെന്ന് അഭിപ്രായമുണ്ടായി. എങ്കിലും ഇന്ത്യ പാക്കിസ്ഥാനെതിരെ മുന്നോട്ടുവയ്ക്കുന്ന ശക്തമായ തെളിവുകള്‍ പോലെ യാതൊന്നും ആരോപണത്തിനു ബലമേകാന്‍ പാക്കിസ്ഥാന്റെ കൈവശമില്ലായിരുന്നു. പാക്കിസ്ഥാനികള്‍ പ്രചരിപ്പിക്കുന്ന കഥ വിശ്വാസത്തിലെടുത്താല്‍, ഇന്ത്യ കണക്കറ്റ് അവരെ പ്രഹരിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം. ഔദ്യോഗികവും അനൗദ്യോഗികവുമായുള്ള ഈ പ്രഹരം വലിയ തോതില്‍ പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
പുറമേയ്ക്ക് അംഗീകരിച്ചില്ലെങ്കിലും ശത്രു ഭയപ്പെടുന്ന നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. ആക്രമണ ശൈലിയില്‍നിന്ന് അവര്‍ക്കു പ്രതിരോധത്തിലേക്ക് പിന്‍വലിയേണ്ടി വന്നു. മാനസികമായ മുന്‍തൂക്കം ഇന്ത്യയ്ക്കു കിട്ടിയപ്പോള്‍, രാജ്യത്തിനുള്ളില്‍ പ്രതിഷേധങ്ങളും കലാപങ്ങളും ഉള്‍പ്പെടെ അനേകം വിഷയങ്ങളിലേക്കു പാക്കിസ്ഥാന്റെ ശ്രദ്ധ മാറി. പാകിസ്ഥാന്റെ ശല്യത്തിന്റെ മൂലകാരണം എന്ന് അവർ കണക്കാക്കുന്ന ഒരാളാണ് ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവൽ.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ഡോവലിനെ എന്‍എസ്എ ആക്കി. ‘ആക്രമണം എവിടെനിന്നാണോ വരുന്നത് അവിടെപ്പോയി ആക്രമിക്കുക’ എന്ന ശത്രുനിവാരണ തന്ത്രം തന്റെ സ്ഥാനലബ്ധിയോടെ ഡോവല്‍ നടപ്പാക്കിയെന്നാണു പാക്ക് വിദഗ്ധര്‍ പറയുന്നതത്രെ.’ശത്രുനിവാരണ പ്രതിരോധം’ എന്ന ഡോവലിന്റെ പ്രമാണമാണു ചുട്ട മറുപടികള്‍ക്കും കനത്ത പ്രത്യാക്രമണങ്ങള്‍ക്കും ഇന്ത്യയെ പ്രാപ്തമാക്കുന്നതെന്നു പാക്കിസ്ഥാന്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.
read also: വാല്മീകിയുടെ ആശ്രമം ഇനി ടൂറിസ്‌റ്റ് കേന്ദ്രം , പദ്ധതിയുമായി യു പി സര്‍ക്കാര്‍
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഭീകരവാദത്തിന്റെ മറുപതിപ്പ് തിരിച്ച് ഇന്ത്യയും പ്രയോഗിക്കുന്നു. എന്‍എസ്എ ആയതുമുതല്‍ പാക്കിസ്ഥാനെ വിറപ്പിക്കാന്‍ പ്രത്യേകം ശ്രക്കുന്നു ഡോവല്‍. വിരമിച്ച ചില പാക്ക് പട്ടാളക്കാര്‍ എഴുതിയ ലേഖനങ്ങളില്‍, പാക്കിസ്ഥാനെ തകര്‍ക്കാനും താറുമാറാക്കാനും വിഘടിപ്പിക്കാനും ശ്രമിക്കുന്ന ഒറ്റയാള്‍ പട്ടാളമായാണു ഡോവലിനെ ചിത്രീകരിക്കുന്നത്. പാകിസ്താന് നേരെ നടന്ന സർജിക്കൽ സ്ട്രൈക്കുകൾ തന്നെ ഇതിന്റെ ഉദാഹരണമായാണ് അവർ കാണുന്നത്.
Post Your Comments