Latest NewsNewsIndia

നിവാർ ചുഴലിക്കാറ്റ് : നാളെ പൊതു അവധി പ്രഖ്യാപിച്ചു

ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പൊതുജനത്തോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാടിന്റെ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് നിവാര്‍ ചുഴലിക്കാറ്റ് എങ്കിലും ചൊവ്വാഴ്ച തലസ്ഥാന നഗരമായ ചെന്നൈയില്‍ കനത്ത മഴ പെയ്തിരുന്നു.

Read Also : “ഏതു കോവിഡ് വാക്സിന്‍ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ” : പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ‌എം‌ഡി) നിരീക്ഷണമനുസരിച്ച്‌ ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button