ഹൈദരാബാദ് : ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായി തേജസ്വി സൂര്യയുടെ ഒസ്മാനിയ സര്‍വകലാശാല സന്ദര്‍ശനം തടഞ്ഞ് ഹൈദരാബാദ് പോലീസ്. സര്‍വകലാശാല സന്ദര്‍ശിക്കാനെത്തിയ തനിയ്ക്ക് മുന്നില്‍ ഹൈദരാബാദ് പോലീസ് ബോധപൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. നൂറു കണക്കിന് ആളുകളാണ് ഒസ്മാനിയ സര്‍വകലാശാലയിലേയ്ക്കുള്ള യാത്രയില്‍ തേജസ്വിയ്ക്ക് പിന്നില്‍ അണിനിരന്നത്. എന്നാല്‍ പ്രധാന കവാടം പോലീസ് അടച്ചു. മാത്രമല്ല, മുള്ളുകമ്പി ഉപയോഗിച്ചുള്ള വേലിയും ബാരിക്കേഡുകളും തീര്‍ത്താണ് പോലീസ് തേജസ്വിയെയും ഒപ്പമുള്ളവരെയും തടയാന്‍ ശ്രമിച്ചത്. ഇതിനായി വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
എന്നാല്‍, ജയ് ശ്രീറാം, ജയ് തെലങ്കാന വിളികളോടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന തേജസ്വി ഒസ്മാനിയ സര്‍വകലാശാലയിലെത്തി തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചു. എത്ര തടയാന്‍ ശ്രമിച്ചാലും യുവമോര്‍ച്ച തളരില്ലെന്നും വര്‍ധിത വീര്യത്തോടെ മുന്നോട്ട് പോകുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
Post Your Comments