Latest NewsIndiaNews

പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം കൊല്ലുമെന്ന് ബിജെപി എംഎല്‍എയ്ക്ക് ഭീഷണി ഫോണ്‍കോള്‍

ഷിക്കാര്‍പൂര്‍ : പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം കൊല്ലുമെന്ന് ബിജെപി എംഎല്‍എ രശ്മി വര്‍മ്മയ്ക്ക് ഭീഷണി ഫോണ്‍കോള്‍. 25 ലക്ഷം രൂപയാണ് വിളിച്ചവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം കൊന്നുകളയുമെന്നും വിളിച്ചയാള്‍ ഭീഷപ്പെടുത്തി. ഞായറായഴ്ചയാണ് സംഭവം.

എംഎല്‍എ രശ്മി വര്‍മ്മയുടെ മാനേജര്‍ മഥുര സിംഗ് അജ്ഞാതനായയാള്‍ക്കെതിരെ ഷിക്കാര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷിക്കാര്‍പൂര്‍ പോലീസ് ഉടനടി നടപടിയെടുക്കുകയും വിളിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഹേഷ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മുന്നാ ഖാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

മൊബൈല്‍ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് നര്‍ക്കതിയഗഞ്ച് എസ്ഡിപിഒ കുന്ദന്‍ കുമാര്‍ പറഞ്ഞു. പോലീസ് ഖാനെ ചോദ്യം ചെയ്യുകയാണെന്നും എന്നാല്‍ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button