ലക്നൗ: പൊതുവേദിയിൽവെച്ച് ‘കർഷകൻ കവിളത്തടിച്ചു’ എന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമാക്കി ബിജെപി എംഎൽഎ പങ്കജ് ഗുപ്ത. വീഡിയോയിൽ കാണുന്ന വയോധികൻ തന്റെ ചാച്ച ആണെന്നും പതിവായി ചെയ്യുന്ന പോലെ തന്റെ കവിളിൽ തട്ടുകമാത്രമാണ് അദ്ദേഹം ചെയ്തതെന്നും പങ്കജ് ഗുപ്ത വിശദമാക്കി. വീഡിയോയുടെ കുറച്ച് ഭാഗം മാത്രമാണ് പ്രതിപക്ഷം പ്രചരിപ്പിച്ചതെന്നും സംഭവത്തെ രാഷ്‌ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയെ തല്ലിയാതായി പ്രതിപക്ഷം ആരോപിച്ച ഛത്രപാലിനൊപ്പമാണ് പങ്കജ് ഗുപ്ത വാർത്താ സമ്മേളനം നടത്തിയത്. രാഷ്‌ട്രീയ നേട്ടത്തിനായി പ്രതിപക്ഷം സംഭവം വളച്ചൊടിക്കുകയായിരുന്നുവെന്നും പങ്കജുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഛത്രപാൽ പറഞ്ഞു. സ്ഥിരമായി ചെയ്യുന്നതുപോലെ അദ്ദേഹത്തിന്റെ കവിളിൽ സ്‌നേഹത്തോടെ തലോട്ടുകയാണ് ചെയ്തതെന്നും ഛത്രപാൽ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി, ജീവനക്കാര്‍ക്ക് 23 ശതമാനം ശമ്പള വര്‍ദ്ധനവ്
വെള്ളിയാഴ്‌ച്ച നടന്ന പരിപാടിയ്‌ക്കിടെ ഛത്രപാൽ വേദിയിലേക്ക് വന്ന് പങ്കജിനെ തട്ടി സംസാരിക്കുകയായിരുന്നു. അതേസമയം, ഈ വീഡിയോയുടെ കുറച്ച് ഭാഗം മാത്രം കട്ട് ചെയ്ത് പ്രതിപക്ഷ പാർട്ടികൾ ‘ബിജെപി എംഎൽഎയുടെ മുഖത്ത് അടിച്ച് കർഷകൻ’ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഛത്രപാലിനൊപ്പം പങ്കജ് ഗുപ്ത വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകിയത്.
Post Your Comments