മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേർ മരിച്ചു. എംഎൽഎ വിജയ് രഹാങ്കഡോലിൻ്റെ മകൻ അവിഷ്കർ രഹങ്കഡോൽ (22) ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വാർധ ജില്ലയിലെ സെൽസുര ഗ്രാമത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.അവിഷ്കർ രഹങ്കഡോൽ, നീരജ് ചൗഹാൻ, നിതേഷ് സിംഗ്, വിവേക് നന്ദൻ, പ്രത്യുഷ് സിംഗ്, ശുഭം ജയ്‌സ്വാൾ, പവൻ ശക്തി എന്നിവരാണ് മരിച്ചത്.
വാർധ ജില്ലയിലെ സവാംഗി ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് എല്ലാവരും. ദിയോലിയിൽ നിന്ന് വാർധയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലാക്കാനായതെന്ന് വാർധ പോലീസ് സൂപ്രണ്ട് പ്രശാന്ത് ഹോൽകർ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരും വാര്‍ധ സവാങ്കി മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ഥികളാണ്.ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും.
Post Your Comments