അഗര്‍ത്തല: ത്രിപുരയിലെ സുര്‍മ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എം.എല്‍.എ ആശിഷ് ദാസ് പാർട്ടി വിട്ടു. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണെന്നാണ് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു. നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു.
അതേസമയം തൃണമൂൽ ത്രിപുരയിൽ കാലുറപ്പിക്കാൻ വളരെ നാളുകളായി ശ്രമം ആരംഭിച്ചിരുന്നു. ബിജെപിക്കെതിരെ പ്രവർത്തനവുമായി പ്രശാന്ത് കിഷോറിന്റെ സംഘം ഇവിടെ തന്നെയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും മമതയുടെ ഗ്രാമത്തിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ യജ്‌ഞം നടത്തിയ ശേഷം ഇയാൾ പറഞ്ഞു.
Post Your Comments