ചിത്രദുര്‍ഗ: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയടക്കം ക്രിസ്തുമതത്തിലേക്ക് മതം മാറിയ 9 പേർ ഹിന്ദുമതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവർ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ തന്‍റെ മാതാവടക്കമുള്ള 9 പേരെ നാലുവര്‍ഷം മുമ്പ് കേരളത്തില്‍ വെച്ച് മതം മാറ്റിയതായി എംഎല്‍എ ശേഖർ ആരോപിച്ചിരുന്നു. തന്‍റെ അമ്മയെ ബ്രയിന്‍ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നായിരുന്നു ഗൂലിഹട്ടി ശേഖർ ആരോപിച്ചത്.
‘ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവര്‍ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്. എന്‍റെ അമ്മയുടെ മൊബൈല്‍ റിങ്ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ശേഖര്‍ ആരോപിച്ചു. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണെന്നും അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണെന്നും ശേഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
Post Your Comments