ന്യൂഡല്‍ഹി: കുറഞ്ഞത് 100 ദശലക്ഷം കോവിഡ് വാക്സിന് ഡോസ് ജനുവരിയില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. 40 ദശലക്ഷം ഡോസ് ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. ഒരു ഡോസിന് 250 രൂപയോ അതില്‍ കുറഞ്ഞ തുകയ്ക്കോ 90 ശതമാനം ഡോസും കേന്ദ്രം വാങ്ങും. ബാക്കിവരുന്നവ വിപണിയില്‍ 500 രൂപയ്ക്കോ 600 രൂപയ്ക്കോ വില്‍ക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിന് ഇന്ത്യയില്‍ ലഭ്യമാകാന്‍ രണ്ട്-മൂന്ന് മാസമെടുക്കും. ജനുവരിയില്‍ 100 ദശലക്ഷം ഡോസ് കുറഞ്ഞത് ലഭിക്കും. ജൂലൈയില്‍ 300 മുതല്‍ 400 ദശലക്ഷം വരെ ഡോസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു ഡോസിന് പരമാവധി വില്‍പ്പന വില 1,000 രൂപയായിരിക്കും. സ്വകാര്യമാര്‍ക്കറ്റില്‍ 500 അല്ലെങ്കില്‍ 600 രൂപയ്ക്കായിരിക്കും കമ്പനി നല്‍കുക.
സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപയോ അതില്‍ കുറവിലോ ആയിരിക്കും നല്‍കുക. മാര്‍ച്ച് വരെ വിപണിയില്‍ കോവിഷീല്‍ഡ് ലഭ്യമാകില്ല. അതുവരെ സര്‍ക്കാര്‍ ആയിരിക്കും വാക്സിന് വിതരണം ചെയ്യുക-അദ്ദേഹം പറഞ്ഞു.
Post Your Comments