തിരുവനന്തപുരം : പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രശ്നമാകുമെന്ന് നിയമവിദഗ്ധർ. ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനില്‍ക്കും. സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാനും സാധിക്കും .
നിയമഭേദഗതിയില്‍ നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസ് ഈ വകുപ്പുപയോഗിച്ച് കേസെടുക്കില്ല. എന്നാല്‍ ഈ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയില്‍ പോയാല്‍ പോലീസിനു പണിയാകും.
നിയമസഭ ചേർന്ന് ആറാഴ്ചക്കകം പുതിയ ബിൽ കൊണ്ടുവന്ന് ഓർഡിനൻസിന് ഉള്ള നിയമ പ്രാബല്യം ഇല്ലാതെയാക്കാം. അതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കി . ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇനി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണം. അത് ഗവർണർ സ്വീകരിച്ച് ഓർഡിനൻസ് പിൻവലിക്കണം. അല്ലെങ്കിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് ഓർഡിനൻസ് റദ്ദാക്കാം.
Post Your Comments