Latest NewsNewsIndia

കോണ്‍ഗ്രസിലേയും, തൃണമൂല്‍, സി.പി.ഐ.എമ്മിലേയും പല നേതാക്കളും ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു: വിജയവര്‍ഗിയ

നിലവാരം അനുസരിച്ച് ഞങ്ങള്‍ അവരെ കൂടി ഉള്‍പ്പെടുത്തും’, വിജയവര്‍ഗിയ പറഞ്ഞു.

ഭോപ്പാല്‍: സി.പി.ഐ.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാനാഗ്രഹിക്കുന്നവരാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വതന്ത്രമായി പോരാടും. കോണ്‍ഗ്രസിലേയും, തൃണമൂല്‍, സി.പി.ഐ.എമ്മിലേയും പല നേതാക്കളും ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ്. അവരുടെ നിലവാരം അനുസരിച്ച് ഞങ്ങള്‍ അവരെ കൂടി ഉള്‍പ്പെടുത്തും’, വിജയവര്‍ഗിയ പറഞ്ഞു.

എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കവെയായിരുന്നു വിജവര്‍ഗിയയുടെ ഈ പരാമര്‍ശം. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നാല് എം.പിമാര്‍ കൂടി സൗഗത റോയ്‌ക്കൊപ്പം രാജിവെക്കുമെന്ന് അര്‍ജുന്‍ സിങ് പറഞ്ഞിരുന്നു. നോര്‍ത്ത് 24 പര്‍ഗാനില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ സിങ്. തൃണമൂലിലെ അഞ്ച് എം.പിമാര്‍ എപ്പോള്‍ വേണമെങ്കിലും രാജിവെക്കാമെന്നും അര്‍ജുന്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞ പട്ടികയില്‍ സൗഗത റോയ് ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൗഗത റോയ് ഇപ്പോള്‍ തൃണമൂല്‍ നേതാവായി അഭിനയിക്കുക മാത്രമാണെന്നായിരുന്നു അര്‍ജുന്‍ സിങ് പറഞ്ഞത്.

Read Also: 15 വർഷത്തിനു ശേഷം ചണ്ഡീഗഡ്ൽ BJP ക്ക് മുനിസിപ്പൽ ഇലക്ഷനിൽ ഉജ്ജ്വല വിജയം.BJP ഭരണത്തിലേക്ക്

സുവേന്ദു അധികാരി തൃണമൂലില്‍ അപമാനിക്കപ്പെട്ടുകഴിഞ്ഞു. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിടണം. അദ്ദേഹത്തിന്റെ അടുത്ത സഹായികളെ വ്യാജ കേസുകളില്‍ കുടുക്കുകയാണ്. ഞാനും പലതവണ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുകൊണ്ടൊന്നും ഒരു ബഹുജന നേതാവിനെ തടയാന്‍ കഴിയില്ല. സുവേന്ദു അധികാരിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിക്കൊപ്പം വരാം. സുവേന്ദു അധികാരി ബി.ജെ.പിയില്‍ എത്തുന്നതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൂര്‍ണ പതനം സംഭവിക്കും. പിന്നെ അവര്‍ക്ക് നിലനില്‍പ്പുണ്ടായിരിക്കില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും അര്‍ജുന്‍ സിങ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button