ന്യൂഡല്‍ഹി : ഇന്ത്യയുടെ ആത്മാവാണ് പുണ്യ നദിയായ ഗംഗ. എന്നാല്‍ ഒരോ ദിവസം കഴിയുന്തോറും ഗംഗയില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ അളവ് വര്‍ധിക്കുകയാണ്. എന്നാലിപ്പോള്‍ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ കൂട്ടായ്മയുമായി വിരമിച്ച സൈനികര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനായി അതുല്യ ഗംഗ എന്ന പദ്ധതിയാണ് ഇവര്‍ ഒരുക്കുന്നത്. ഡിസംബര്‍ 15ന് ഇവര്‍ ഈ പദ്ധതി ആരംഭിക്കാന്‍ പോവുകയാണ്. ലെഫ്. കേണല്‍ ഹേം ലോഹുമി, ഗോപാല്‍ ശര്‍മ, കേണല്‍ മനോജ് കേശ്വര്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിക്കുന്നത്. മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം, പരികര്‍മ, മലിനീകരണം. ജനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ ഗംഗയുടെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
പ്രകൃതി, സാഹസികത, സംസ്‌കാരം, പൗരാണിക ശാസ്ത്രം, ചരിത്രം എന്നിവ സമന്വയിപ്പിച്ചുള്ള പദ്ധതിയാണിത്. അതുല്യ ഗംഗയിലൂടെ ലക്ഷ്യമിടുന്നത് യുവാക്കളില്‍ അവബോധം ഉണ്ടാക്കുകയാണ്. കാരണം അവരാണ് രാജ്യത്തിന്റെ നട്ടെല്ല്.
മലിനീകരണമാണ് ഗംഗയുടെ നാശത്തിന് കാരണം. പല മാലിന്യങ്ങളും ഗംഗയിലാണ് തള്ളിയിരുന്നത്. ഇതിനെതിരെ അടിയന്തര നടപടി വേണം. അതുല്യ ഗംഗ പദ്ധതി ഡിസംബര്‍ 15ന് ആരംഭിച്ച് 2021 ഓഗസ്റ്റ് പത്തിന് അവസാനിക്കും. ഇത് 11 വര്‍ഷത്തെ പദ്ധതിയാണ്. 2020 മുതല്‍ 2030 വരെ പദ്ധതി തുടരും.
Post Your Comments