വാഷിംഗ്ടൺ : യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡൻ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലിൽ നിലവിലെ രീതി തുടർന്നാൽ മതിയെന്നും അധികൃതർ പറഞ്ഞു.
വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നും, വീണ്ടും വോട്ടണ്ണണമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണിയിരുന്നു. എന്നാൽ അപ്പോഴും വിജയം ജോബൈഡന് തന്നെയായിരുന്നു.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോർജിയയിൽ വിജയിക്കുന്നത്.
Read Also : പണം ഇല്ലാത്തത് കൊണ്ട് സീറ്റ് നിഷേധിക്കപ്പെട്ടു; പാര്‍ട്ടിയിലെ പണാധിപത്യത്തെ കുറിച്ച് മുസ്ലിം ലീഗ് നേതാവ്
അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ അറിയിച്ചു. ട്രംപിന്റെ പഴയ ട്വീറ്റുകളെല്ലാം ആർക്കൈവ് ചെയ്ത് സൂക്ഷിക്കും. പ്രസിഡന്റായ ശേഷം അരലക്ഷത്തിലേറെ തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
Post Your Comments