വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍നിന്നും സൈനികരെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. സിറിയക്കു പിന്നാലെ അഫ്ഗാനിലെ ഏഴായിരത്തോളം സൈനികരെ ട്രംപ് ഭരണകൂടം പിന്‍വലിക്കുകയാണെന്ന് വൈറ്റ്ഹൗസ് അധികൃതരെ ഉദ്ധരിച്ച് വിവിധ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം യുഎസ് പ്രതിരോധവകുപ്പിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ അഫ്ഗാനില്‍നിന്നും സൈനികരെ പിന്‍വലിച്ചാൽ വലിയ നാശമായിരിക്കും ഉണ്ടാകുകയെന്നുള്ള വിലയിരുത്തലിലാണ് നിരീക്ഷകര്‍.
നേരത്തെ സിറിയയില്‍നിന്നും സൈനികരെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധമാറിയിച്ച്കൊണ്ട് പ്രതിരോധ സെക്രട്ടറിയും ട്രംപിന്റെ വിശ്വസ്തരില്‍ പ്രധാനിയുമായിരുന്ന ജെയിംസ് മാറ്റിസ് രാജിവച്ചിരുന്നു.
സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം 2001 മുതൽ യുഎസ് സൈന്യം അഫ്ഗാനില്‍ പോരാട്ടത്തിലാണ്. 2014 ല്‍ അഫ്ഗാനിലെ ഭീകരവിരുദ്ധ പോരാട്ടം ഔദ്യോഗികമായി അമേരിക്കന്‍ സഖ്യസേന അവസാനിപ്പിച്ചിരുന്നെങ്കിലും താലിബാനെ പ്രതിരോധിക്കാന്‍ സൈന്യം അഫ്ഗാനില്‍ തുടരുകയായിരുന്നു.
Post Your Comments